മുന്‍ നായകന് എം എസ് ധോണിയുടെ 41-ാം ജന്മദിനത്തിൽ ആശംസകള്‍ നേര്‍ന്ന് മലയാളി താരം എസ് ശ്രീശാന്ത്. ആശംസകൾ ആകാം പക്ഷെ ധോണിയെ ‘ബൗള്‍ഡാക്കി’യുള്ള പിറന്നാൾ ആശംസ ശരിയായില്ലെന്ന് ആരാധകർ പറഞ്ഞു. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനായി ബൗൾ ചെയ്യുന്ന ശ്രീശാന്ത് ചെന്നൈ നായകനായ എം എസ് ധോണിയെ ക്ലീന്‍ ബൗള്‍ഡാക്കുന്ന വിഡിയോയാണ് പിറന്നാൾ ആശംസയായി ശ്രീശാന്ത് ഫേസ്ബുക്കിൽ പങ്കുവച്ചത്.
‘മഹാനായ ക്യാപ്റ്റനും നല്ല സഹോദരനുമായ ധോണി എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ എല്ലായ്പ്പോഴും ആവശ്യപ്പെടാറുണ്ട്. അദ്ദേഹവുമൊത്തുള്ള ഓരോ നിമിഷങ്ങളും ആസ്വദിച്ചിരുന്നു. പ്രത്യേകിച്ച് ഈ നിമിഷം എന്റെ മുതിര്‍ന്ന സഹോദരാ, നിങ്ങളെ സ്നേഹിക്കുന്നു. താങ്കളെ പുറത്താക്കാന്‍ കഴിഞ്ഞുവെന്നത് വലിയ ബഹുമതിയായി കാണുന്നു. ഏതെങ്കിലും ഒരു ബാറ്റര്‍ക്ക് ഞാനെറിഞ്ഞതില്‍ ഏറ്റവും മികച്ച പന്ത് ഇതായിരിക്കും. അതും എന്റെ മുതിര്‍ന്ന സഹോദരനെതിരെ’- എന്ന് കുറിച്ചുകൊണ്ടാണ് ശ്രീശാന്ത് ആശംസ നേര്‍ന്നത്.
എന്നാൽ സഹോദരനെ പുറത്താക്കുന്ന വിഡിയോ ഇട്ടാണോ ജന്മദിനാശംസ നേരുന്നതെന്നും, പുറത്താവുന്ന വിഡിയോ അല്ല മികച്ച ബാറ്റിംഗിന്റെ വിഡിയോ ഇടാമായിരുന്നെന്നും ആരാധകർ പറയുന്നു.