കൊച്ചി: എച്ച്ആർഡിഎസിലെ തന്റെ ജോലി കളഞ്ഞത് മുഖ്യമന്ത്രിയാണ് എന്നും അദ്ദേഹം തന്നെ അന്നംമുട്ടിച്ചുവെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്വപ്ന.
എച്ച്ആർഡിഎസിലെ സ്ത്രീകൾ അടക്കമുള്ള ജീവനക്കാരെ ക്രൈംബ്രാഞ്ച് നിരന്തരം ചോദ്യം ചെയ്ത് പീഡിപ്പിക്കുകയായിരുന്നു. താനാണ് കേസിൽ പ്രതി എന്നും തനിക്കൊരു ജോലി നൽകിയതിന്റെ പേരിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്നും അവർ ചോദിക്കുകയും ചെയ്തു.