നടൻ പ്രഭുവിനെതിരെ കേസ് .നടൻ ശിവാജി ഗണേശന്റെ സ്വത്ത് ഭാഗിച്ചതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി പെൺമക്കൾ സഹോദരനും നടനുമായ പ്രഭുവിനും നിർമാതാവ് രാംകുമാർ ഗണേശനുമെതിരെ കേസ് കൊടുത്തു.
ശിവാജി ഗണേശന്റെ പേരിലുള്ള ശിവാജി പ്രൊഡക്ഷൻസ് നോക്കി നടത്തുന്നത് പ്രഭുവും പ്രഭുവിന്റെ മൂത്തമകൻ രാംകുമാറും ചേർന്നാണ്.ആദ്യ ഘട്ടത്തിൽ എസ്റ്റേറ്റും മറ്റ് സ്വത്ത് വകകളും സ്ഥാപനങ്ങളും പ്രഭുവും രാമകുമാറും ചേർന്ന് നടത്തുന്നതിൽ പെൺമക്കൾക്ക് എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ ഇവരുടെ സമ്മതം ഇല്ലാതെ ചില വസ്തുവകകൾ വിറ്റതോടെയാണ് ഇരുവരും കേസ് കൊടുത്തത് . 82 കോടി വില വരുന്ന ശാന്തി തീയറ്റേഴ്സ് സഹോദരിമാരോട് ചോദിക്കാതെ സ്വന്തം മക്കളുടെ പേരിലേക്ക് പ്രഭു മാറ്റിയെന്നും ആരോപണമുണ്ട്.