തിരുവനന്തപുരം : വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ വധശ്രമ കേസിൽ ഇപി ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമം തടയാൻ മാത്രമാണ് താൻ ശ്രമിച്ചതെന്നാണ് ജയരാജൻ പൊലീസിന് നൽകിയ മൊഴി.
ജയരാജനെതിരെ യൂത്ത് കോൺഗ്രസ് ഉൾപ്പെടെ നൽകിയ പരാതികൾ തള്ളിയ പൊലീസ് അത്തരം പരാതികൾ നിലനിൽക്കില്ലെന്ന നിലപാടിലാണ്. മുഖ്യമന്ത്രിക്കെതിരെ അതിക്രമം നടത്തിയ പ്രതികളെ തടഞ്ഞതിന് കേസെടുക്കാനാവില്ലെന്നാണ് പ്രത്യേക സംഘം എഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ഉള്ളത്.