ഇടുക്കി: ഇടുക്കിയിൽ മോഷ്ടാവ് മരിച്ച സംഭവത്തിൽ ഗൃഹനാഥൻ പിടിയിൽ . ഉടുമ്പൻചോലയ്ക്ക് സമീപം ചെമ്മണ്ണാറിൽ വീട്ടിൽ മോഷ്ടിക്കാൻ കയറിയ മോഷ്ടാവ് ജോസഫ് എന്നയാളെ ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
രാജേന്ദ്രൻ എന്നയാളുടെ വീട്ടിലാണ് ജോസഫ് മോഷ്ടിക്കാൻ കയറിയത്. രാജേന്ദ്രന്റെ വീടിന് നൂറ് മീറ്റര്‍ അകലെ മറ്റൊരു വീട്ടുമുറ്റത്താണ് ജോസഫിനെ ഒടുവിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്.