ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂള്‍ ആയിരുന്ന എം എസ് ധോണിക്ക് ഇന്ന് 41ആം പിറന്നാള്‍. ഇത്തവണ കുടുംബത്തോടൊപ്പം ലണ്ടനിലാണ് പിറന്നാള്‍ ആഘോഷം
1981 ജൂലൈ ഏഴിന് ഝാര്‍ഖണ്ഡിലാണ് ധോണിയുടെ ജനനം. റാഞ്ചിയില്‍ നിന്നുള്ള സാധാരണക്കാരനായ ഒരു പയ്യന് ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ആയി സ്വയം വികസിക്കുകയായിരുന്നു.തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ എം.എസ്.ഡി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ആദരണീയ താരമായി മാറി.
‘ക്യാപ്റ്റന്‍ കൂള്‍’ എന്ന് വിശേഷണമുള്ള ധോണിയുടെ കരിയര്‍ സംഭവബഹുലമാണ്. 2004-ല്‍ അരങ്ങേറ്റം കുറിച്ച ധോണി 350 ഏകദിനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ശ്രീലങ്കയ്ക്കെതിരായ 183 റണ്‍സാണ് ധോണിയുടെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.മൂന്ന് പ്രധാന ഐസിസി ടൂര്‍ണമെന്റുകളിലും വിജയിക്കുന്നതില്‍ തന്റെ ടീമിനെ വിജയകരമായി നയിച്ച ലോകത്തിലെ ഏക ക്യാപ്റ്റന്‍ കൂടിയാണ് ധോണി.
90 ടെസ്റ്റുകളില്‍ കളിച്ച ധോണി 38.09 ശരാശരിയില്‍ 4,876 റണ്‍സ് നേടിയിട്ടുണ്ട്. 98 ടി20യില്‍ 126.13 സ്ട്രൈക്ക് റേറ്റില്‍ 1617 റണ്‍സും താരം നേടി. 2019 ലോകകപ്പിലെ ഇന്ത്യയുടെ സെമി ഫൈനല്‍ പുറത്താകലിലെ മത്സരത്തിലാണ് നീല ജേഴ്സിയില്‍ ധോണി അവസാനമായി കളിച്ചത്. 2020-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിച്ചിരുന്ന എംഎസ് ധോണി ഈ വര്‍ഷമാദ്യം കുട്ടിക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.