പിടി ഉഷ രാജ്യസഭയിലേക്ക്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായി പിടി ഉഷ സത്യപ്രതിജ്ഞ ചെയ്യും. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റർ വഴി അറിയിച്ചു. ട്വിറ്ററിൽ പങ്കുവെച്ച പിടി ഉഷയ്ക്കൊപ്പമുള്ള തന്റെ ചിത്രത്തോടൊപ്പമാണ് പിടി ഉഷയുടെ രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശം പ്രധാനമന്ത്രി അറിയിച്ചത്.കായികരംഗത്തെ സംഭാവനയ്ക്കൊപ്പം പുതിയ അത്ലറ്റുകളെ വളർത്തിക്കൊണ്ടുവരാനും പിടി ഉഷ വലിയ സേവനമാണ് നല്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.
സവിശേഷയായ പി ടി ഉഷ ജി ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. സ്പോർട്സിലെ അവരുടെ നേട്ടങ്ങൾ പരക്കെ അറിയപ്പെടുന്നു. വളർന്നുവരുന്ന അത്ലറ്റുകൾക്ക് കഴിഞ്ഞ കുറേ വർഷങ്ങളായി മാർഗദർശനം നൽകുന്ന അവരുടെ പ്രവർത്തനവും ഒരുപോലെ പ്രശംസനീയമാണ്. pic.twitter.com/b89B7laVAy
— Narendra Modi (@narendramodi) July 6, 2022
പിടി ഉഷയെ കൂടാതെ സംഗീത സംവിധായകൻ ഒപ്പം ഇളയരാജയും , വി വിജയേന്ദ്ര പ്രസാദും എന്നിവരെയും ബിജെപി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. മൂവരെയും ഇന്ത്യാക്കാരുടെ അഭിമാനം എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഇവരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്ന വിവരം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.നോമിനേറ്റഡ് അംഗമായി കാലാവധി പൂർത്തിയാക്കിയവരുടെ ഒഴിവിലേക്കാണ് നാല് പേരെ നാമനിർദേശം ചെയ്തത്.
The creative genius of @ilaiyaraaja Ji has enthralled people across generations. His works beautifully reflect many emotions. What is equally inspiring is his life journey- he rose from a humble background and achieved so much. Glad that he has been nominated to the Rajya Sabha. pic.twitter.com/VH6wedLByC
— Narendra Modi (@narendramodi) July 6, 2022
Shri Veerendra Heggade Ji is at the forefront of outstanding community service. I have had the opportunity to pray at the Dharmasthala Temple and also witness the great work he is doing in health, education and culture. He will certainly enrich Parliamentary proceedings. pic.twitter.com/tMTk0BD7Vf
— Narendra Modi (@narendramodi) July 6, 2022