ഉദയ്പൂർ: ഉദയ്പൂർ കൊലപാതക കേസിൽ ഒരാൾ കൂടി പിടിയിലായി. ഗൂഢാലോചനയിൽ പങ്കെടുത്ത വസീം അലിയെയാണ് അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത് . ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ആറായി.കൊല്ലപ്പെട്ട കനയ്യ ലാലും വസീം അലിയും തൊട്ടടുത്ത് കട നടത്തിയിരുന്നവരാണ്.
പ്രതികളുമായി ഇയാള്‍ നിരവധി തവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ബുധനാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ നിയുക്ത കോടതി ജൂലൈ 12 വരെ എൻഐഎയുടെ കസ്റ്റഡിയിൽ വിടുകയും ചെയ്തു.