ന്യൂഡല്‍ഹി: കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി രാജിവച്ച ഒഴിവിൽ ആ വകുപ്പിൻ്റെ ചുമതല സ്മൃതി ഇറാനിക്ക് നൽകി. ഉരുക്ക് മന്ത്രാലയത്തിൻ്റെ ചുമതലയുണ്ടായിരുന്ന ആര്‍സിപി സിംഗ് രാജിവച്ചതിനാൽ ആ വകുപ്പ് വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നൽകി.
ഇന്ന് വൈകിട്ടോടെയാണ് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി രാജിവച്ചത്. ഇന്നത്തെ കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജി നല്‍കിയത്.
ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിൽ മുക്താർ അബ്ബാസ് നഖ്വിയുടെ സേവനങ്ങളെ പ്രധാനമന്ത്രി പുകഴ്ത്തിയിരുന്നു. നഖ്വിയുടെ രാജ്യസഭ കാലാവധി നാളെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് രാജി.