നല്ല സമയം എന്ന ഒമർ ലുലു ചിത്രത്തിൽ നായകൻ ഇർഷാദ്. ഒ.ടി.ടി പ്ളാറ്റ്ഫോമിനുവേണ്ടി നിർമ്മിക്കുന്ന ചിത്രത്തിൽ നാലു പുതുമുഖ നായികമാരുണ്ട്. ബാബു ആന്റണിയുടെ ഭാര്യ എവ്ഗനിയ ആന്റണി സ്വിച്ച് ഓൺ നിർവഹിച്ചു. വിജീഷ്, ജയരാജ് വാര്യർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഹാപ്പി വെഡ്ഡിങ്സ്, ചങ്ക്സ്, ഒരു അഡാറ് ലൗവ്, ധമാക്ക, പവർ സ്റ്റാർ എന്നീ ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് നല്ല സമയം. ബാബു ആന്റണി നായകനായി എത്തുന്ന പവർ സ്റ്റാർ ഈ വർഷം തിയേറ്ററിൽ എത്തും. അതേസമയം ഇർഷാദ്, എം.എ നിഷാദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സതീഷ് കെ. സംവിധാനം ചെയ്ത ടു മെൻ റിലീസിന് ഒരുങ്ങുന്നു. ഒരു സാധാരണ യാത്രയും അസാധാരണ സംഭവവികാസങ്ങളും പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.