ഭരണഘടനയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ കോടതിയില്‍ ഹര്‍ജി കൊച്ചി സ്വദേശി. തിരുവല്ല ജെഎഫ്സിഎം കോടതിയില്‍ കൊച്ചി സ്വദേശി അഡ്വ ബിജു നോയലാണ് ഹര്‍ജി നല്‍കിയത്. വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കും. ദേശാഭിമാനം വ്രണപ്പെടുത്തിയതിന് മന്ത്രിക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.
എന്നാൽ സജി ചെറിയാന്റെ രാജിയില്‍ അന്തിമ തീരുമാനമെടുക്കാന്‍ സമയമായിട്ടില്ലെന്നാണ് സിപിഐഎം കരുതുന്നത്. രാജി വിഷയത്തില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്. ഭരണഘടനയെക്കുറിച്ച് സജി ചെറിയാന് പറഞ്ഞത് നാക്കുപിഴയാണെന്ന വിശദീകരണത്തെ സിപിഐഎം സെക്രട്ടറിയേറ്റ് ഭാഗികമായെങ്കിലും അംഗീകരിച്ചെന്നാണ് വിവരം.
രൂക്ഷമായ വിമര്‍ശനമാണ് സജി ചെറിയാനെതിരെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്നത്. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സജി ചെറിയാനോട് സിപിഐഎം നേതൃത്വം പറഞ്ഞു.