മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജീവിതവും രാഷ്ട്രീയവും സിനിമയാകുന്നു. ചിത്രത്തിന് ‘മേ രഹൂം യാ നാ രഹൂം, യേ ദേശ് രഹ്നാ ചാഹിയേ-അടൽ’ എന്നാണ് പേര്.
സന്ദീപ് സിങ് ആണ് സംവിധാനം. മലയാളിയായ എൻ.പി. ഉല്ലേഖിന്റെ ‘ദ അൺടോൾഡ് വാജ്പേയി: പൊളിറ്റീഷൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തിന്റെ ആവിഷ്കാരമാണ് ചിത്രം.
വാജ്പേയിയെ അവതരിപ്പിക്കാൻ കഴിയുന്ന നടനായുള്ള തിരച്ചിലിലാണ് സിനിമയുടെ അണിയറപ്രവർത്തകർ. വാജ്പേയിയെക്കുറിച്ചുള്ള അറിയാത്തക്കഥകൾ പറയാൻ പറ്റിയ മികച്ച മാധ്യമം സിനിമയാണെന്ന് സിങ് പറഞ്ഞു. അദ്ദേഹത്തിന്റെ രാഷ്ട്രീയം മാത്രമല്ല, മാനുഷികമുഖവും കവിഭാവവും സിനിമയിലുണ്ടാകുമെന്നും സന്ദീപ് സിങ് പറഞ്ഞിരുന്നു.വാജ്പേയിയുടെ 99-ാം ജന്മവാർഷികമായ 2023-ലെ ക്രിസ്മസ് ദിനത്തിൽ സിനിമയിറക്കുമെന്ന ലക്ഷ്യത്തിലാണ് അണിയറപ്രവർത്തകർ.