തുടർച്ചയായ രണ്ട് ദിനം ഉയർന്ന സ്വർണവില ഇന്ന് കുറഞ്ഞു. ഒരു പവൻ സ്വർണത്തിനു 400 രൂപയാണ് കുറഞ്ഞത് . രണ്ട് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിനു 280 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 38,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 50 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപയുടെ വർധനവുണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4760 രൂപയാണ്.
ശനിയാഴ്ച രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 40 രൂപയുടെ വർധിച്ചിരുന്നു. എന്നാൽ ഉച്ചയ്ക്ക് 25 രൂപ കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന്റെ വിലയും 45 രൂപയായി ഉയർന്നു. ഇന്നലെ 10 രൂപ ഉയർന്നിരുന്നു. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3 930 രൂപയാണ്.