രാജ്യത്ത് പാചകവാതകത്തിന് വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത് . ഇതോടെ സിലിണ്ടറിന്റെ പുതിയ വില 1060 രൂപയായി.
എന്നാൽ വാണിജ്യ സിലിണ്ടറിന് വിലകുറഞ്ഞു.വാണിജ്യ സിലിണ്ടറിന് 8.50 രൂപ കുറഞ്ഞ് വില 2027 രൂപയിലെത്തി. നേരത്തെ 2035.50 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില.