ടൂറിസം അതോറിറ്റിയുടെ കീഴില്‍ ബഹ്റൈന്‍ ബീച്ച് ഫെസ്റ്റിവല്‍. ജൂലൈ എട്ട് മുതല്‍ ആഗസ്റ്റ് 27 വരെയുള്ള സമ്മര്‍ സീസണിലാണ് പരിപാടി നടക്കുക. വിദേശ ടൂറിസ്റ്റുകളെയും ആഭ്യന്തര ടൂറിസ്റ്റുകളെയും ഒരു പോലെ ആകര്‍ഷിക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുക.
രാജ്യത്തെ ജനങ്ങളെയും വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്നതിനാണ് പ്രസ്തുത ഫെസ്റ്റിവലെന്ന് ടൂറിസം കാര്യ മന്ത്രി ഫാതിമ ബിന്ത് ജഅ്ഫര്‍ അസ്സൈറഫി പറഞ്ഞു. സാധാരണ സമ്മര്‍ സീസണില്‍ സംഘടിപ്പിക്കുന്ന വിവിധ ആഘോഷ പരിപാടികള്‍ ഈ സീസണിലും തുടരുമെന്നും ടൂറിസം കാര്യ മന്ത്രി പറഞ്ഞു.