കൊല്ലത്ത് കാറുകൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ ദമ്പതികൾ മരിച്ചു. ഇവരുടെ രണ്ടര വയസ്സ് പ്രായമുള്ള മകൾക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണനും ഭാര്യ അഞ്ജുവുമാണ് മരിച്ചത്.പരിക്കേറ്റ മകൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊട്ടാരക്കര ഭാഗത്തേയ്ക്ക് വന്ന ബിനീഷിന്റെ കാറും അടൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ ഓടിച്ചിരുന്ന അടൂർ ചൂരക്കോട് സ്വദേശി അരവിന്ദ് സന്തോഷിനെ പരുക്കുകളോടെ കൊട്ടാരക്കരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.