മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ലൂസിഫർ എന്ന മെഗാഹിറ്റ് ചിത്രത്തിലെ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ആരാധകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മോഹൻലാൽ മലയാളത്തിൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയായി തെലുങ്കിൽ സൂപ്പർസ്റ്റാർ ചിരഞ്ജീവിയാണ് എത്തുന്നത്. ഇപ്പോഴിതാ ഗോഡ്ഫാദറിലെ ചിരഞ്ജീവിയുടെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാസായി കാറിൽ നിന്നും ഇറങ്ങുന്ന ചിരഞ്ജീവിയെ വീഡിയോയിൽ കാണാം. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ വീഡിയോ ആരാധകർ ഏറ്റെടുത്തു. ചിരഞ്ജീവിയുടെ 153ാം ചിത്രമാണ് ഗോഡ്ഫാദർ.
കോനിഡേല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർഗുഡ് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മോഹൻരാജയാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച നായിക കഥാപാത്രമായി തെലുങ്കിൽ നയൻതാരയാണ് എത്തുന്നത്. നീരവ് ഷായാണ് കാമറ കൈകാര്യം ചെയ്യുന്നത്. എസ്. തമാൻ സംഗീതം നൽകുന്നു. പ്രഭുദേവയാണ് കോറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. ബോളിവുഡ് സൂപ്പർതാരം സൽമാൻഖാനും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എസ് തമന് സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ബോളിവുഡ് താരം സൽമാൻ ഖാനും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.