ചാലക്കുടി നഗരസഭ ചെയര്മാന് സ്ഥാനം രാജിവച്ച് വി ഒ പൈലപ്പന്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിര്‍ദേശപ്രകാരമാണ് രാജി. ഇനി അവശേഷിക്കുന്ന രണ്ട് വര്‍ഷം എബി ജോര്‍ജാകും നഗരസഭാ ചെയര്മാന്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കൂടിയാണ് എബി ജോര്‍ജ്.
മുന്‍ ധാരണപ്രകാരം പൈലപ്പന് മാറാന്‍ സമയമായെന്ന് പാര്‍ട്ടി സൂചിപ്പിച്ചിരുന്നെങ്കിലും തനിക്ക് ആറ് മാസം കൂടി നല്‍കണമെന്ന ആവശ്യമായിരുന്നു പൈലപ്പന് ഉയര്‍ത്തിയിരുന്നത്. ഒഴിയാന്‍ തയാറാകാതിരുന്ന പൈലപ്പന് പ്രതിപക്ഷ നേതാവും ഡിസിസിയും രാജിവയ്ക്കാന്‍ ഇന്നലെ അന്ത്യശാസനം നല്‍കുകയായിരുന്നു.