മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേക്ക് വിശ്വാസവോട്ടെടുപ്പില്‍ വിജയം .ഇതോടെ ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള ബിജെപി- ശിവസേന സര്‍ക്കാര്‍ അധികാരം പിടിച്ചു. ബിജെപി സഖ്യം 164 വോട്ടുകള്‍ നേടി കേവല ഭൂരിപക്ഷം നേടി. മഹാ വികാസ് അഘാഡിയക്ക് ഒപ്പമുണ്ടായിരുന്ന ബഹുജന്‍ വികാസ് അഘാഡിയും ഷിന്‍ഡെ-ഫഡന്‍വിസ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു.
ഷിന്‍ഡെ സര്‍ക്കാരിന് വന്‍ പിന്തുണ നല്‍കിയതിന് ഫഡ്നാവിസ് എംഎല്‍എമാര്‍ക്ക് നന്ദി പറഞ്ഞു. ഷിന്‍ഡെ വിശ്വസ്തനായ ഒരു ശിവസൈനികനാണെന്നും അദ്ദേഹം ബാലാസാഹെബിന്റെ പ്രത്യയശാസ്ത്രത്തോട് വിശ്വസ്തനാണെന്നും അദ്ദേഹം പറഞ്ഞു. ഭരണപക്ഷത്തിനെതിരെ 99 വോട്ടുകളാണ് പോള്‍ ചെയ്തത്.
സ്പീക്കര്‍ തിരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമായിരുന്നു വിശ്വാസവോട്ടെടുപ്പിലും കണ്ടത്. ബിജെപി, സേന വിമതര്‍, സ്വതന്ത്രര്‍, പ്രഹാര്‍ പാര്‍ട്ടി എന്നിവിടങ്ങളില്‍ നിന്നുള്ള 164 എം.എല്‍.എമാരുടെ പിന്തുണ ഏകനാഥ് ഷിന്‍ഡെക്കുണ്ട്.