തിരുവനന്തപുരം : ഹൈഡ്രോളിക് ജാക്കിയുടെ അപാകതയാണ് കൂളിമാട് പാലം തകരാൻ കാരണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് . നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. ഹൈഡ്രോളിക് ജാക്കിക്ക് ഉണ്ടായ തകരാറാണ് പ്രശ്നമെന്ന് എൻ ഐ ടിയുടെ റിപ്പോർട്ടും ഉണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചു. അതേസമയം ജീവനക്കാർക്ക് നൈപുണ്യം ഉണ്ടായിരുന്നു . ഗുണനിലവാര പരിശിധനാ ഫലവും തൃപ്തികരം ആണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
എന്നാൽ പാലത്തിനുണ്ടായ തകരാർ സർക്കാർ ഗൌരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.