ഡെന്മാര്ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ ഷോപ്പിങ് മാളില്‍ വെടിവെപ്പ്. ഞായറാഴ്ച വൈകിട്ട് ഷോപ്പിങ് മാളായ ഫീല്ഡ്സിലാണ് സംഭവം നടന്നത്.വെടിവെയ്പ്പിൽ മൂന്ന് പേര് കൊല്ലപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 22കാരനായ ഡാനിഷ് പൗരനെ കോപ്പന്‍ഹേഗന്‍ പോലീസ് അറസ്റ്റ് ചെയ്തു.
നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. വെടിവയ്പ്പിന്റെ ആദ്യ റിപ്പോര്‍ട്ടുകള്‍ പോലീസിന് ലഭിച്ചതായും 11 മിനിറ്റിനു ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. ഒരാള്‍ മാത്രമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വംശവെറിയെ തുടര്‍ന്നുണ്ടായ വെടിവെപ്പാണെന്നാണ് നടന്നത് എന്നാണ് പൊലീസിന്റെ നിഗമനം. ഭീകരാക്രമണ സാധ്യതയും തള്ളിക്കളയാനാകില്ല.
വെടിവെപ്പ് നടന്ന കോപ്പൻഹേഗൻ സിറ്റി സെന്ററിനും വിമാനത്താവളത്തിനും ഇടയിലുള്ള വലിയ ഫീൽഡ് മാളിന് ചുറ്റും സേനയെ വിന്യസിച്ചു. ബ്രിട്ടീഷ് ഗായകൻ ഹാരി സ്റ്റെയ്ൽസിന്റെ പരിപാടി നടക്കുന്നതിന് ഒന്നര കിലോമീറ്റർ സമീപത്തായിരുന്നു സംഭവം. ആക്രമണത്തെ തുടർന്ന് പരിപാടി മാറ്റി.