കൊച്ചി: സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാജ് കിരണിന് ഇഡി നോട്ടീസ്. നാളെ രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയ്ക്കടക്കം എതിരായ കേസുകളിൽ നിന്ന് പിന്മാറാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു. എന്നാലിത് ഷാജ് നിഷേധിച്ചിരുന്നു.
അതേസമയം സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ സ്വപ്ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഇന്ന് ഹാജരാകണമെന്ന് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വപ്നയോട് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.