മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാറിനു ഇന്ന് വിശ്വാസ വോട്ടെടുപ്പ്. ഷിന്‍ഡെ വിമത എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉള്‍പ്പെടെയുള്ള എല്ലാ എംഎല്‍എമാരും പങ്കെടുത്തു. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് നടന്ന യോഗത്തിൽ ബിജെപി-ഷിന്‍ഡെ വിഭാഗം നേതാവായി ഏക്നാഥ് ഷിന്‍ഡെയെ തിരഞ്ഞെടുത്തു.ചീഫ് വിപ്പായി ഭരത് ഗോഗെവാലെയെ നിയോഗിച്ചു.
ഞായറാഴ്ച നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഷിന്‍ഡെ പക്ഷത്തിനായിരുന്നു വിജയം. ശിവസേനയുടെ രാജന് സാല്‍വിയെ 164 വോട്ട് നേടിയാണ് രാഹുല്‍ നര്‍വേക്കര്‍ തോല്‍പ്പിച്ചത്.നിയമസഭയിലെ കന്നിയംഗമാണെങ്കിലും വിധാന്‍സഭ നിയന്ത്രിക്കാന്‍ ആ പരിചയം മതിയെന്ന് ബിജെപി നിശ്ചയിച്ചു. അങ്ങനെയാണ് രാഹുല്‍ നര്‍വേക്കര്‍ സ്പീക്കറാവുന്നത്. 2019ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് നര്‍വേക്കര്‍ ആദ്യമായി എംഎല്‍എയാകുന്നത്. ശിവസേനയിലും എന്‍സിപിയിലും പ്രവര്‍ത്തിച്ചാണ് ബിജെപിയിലേക്ക് നര്‍വേക്കര്‍ എത്തുന്നത്. നേരത്തേ ശിവസേന യൂത്ത് വിംഗിന്റെ വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.