ലഖ്നൗ: ഉത്തർപ്രദേശിലെ അയോധ്യ ജില്ലയിൽ ക്ഷേത്രത്തിൽ ഉറങ്ങിക്കിടന്നയാൾ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. മുത്തച്ഛന്റെ ഗ്രാമം സന്ദർശിക്കാനെത്തിയ അമേത്തി സ്വദേശിയായ പങ്കജ് ശുക്ല(35)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ബന്ധു ഗുല്ലു മിശ്ര അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.
കുമാർഗഞ്ച് പൊലീസ് സ്റ്റേഷനു കീഴിലുള്ള ഭുവാപൂർ ഗ്രാമത്തിലാണ് ദാരുണസംഭവം. പങ്കജ് ശുക്ലയുടെ അമ്മ വഴിയുള്ള ബന്ധുവാണ് ഗുല്ലു. ഇരുവരും തമ്മിൽ നേരത്തെ വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രാവിലെ ആറ് മണിയോടെ ഒരു യുവാവിന്റെ മൃതദേഹം ക്ഷേത്രത്തിൽ കിടക്കുന്നതായി നാട്ടുകാർ കണ്ടെന്ന് പൊലീസ് ഓഫീസർ സത്യേന്ദ്ര ഭൂഷൺ തിവാരി പറഞ്ഞു.