ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷങ്ങളായി ഇന്ത്യ ഭരിച്ച പാർട്ടി ഇപ്പോൾ നിലനിൽപ്പിനായി കഷ്ടപ്പെടുകയാണ്. ആരും അവരെ പരിഹസിക്കരുതെന്ന് മോദി പറഞ്ഞു. ഹൈദരാബാദിൽ തുടങ്ങിയ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
കുടുംബവാഴ്ചയില്‍ രാജ്യം പൊറുതിമുട്ടി. കോൺഗ്രസ് ചെയ്തതൊന്നും ബിജെപി ചെയ്യാതിരിക്കാനാണ് നോക്കേണ്ടതെന്നും മോദി പറഞ്ഞു.
കുടുംബാധിപത്യത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇനിയുള്ള കാലത്ത് നിലനില്ക്കാന് ബുദ്ധിമുട്ടായിരിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബിജെപിയുടെ ജനാധിപത്യ മൂല്യങ്ങളെ സദാസമയവും വിലയിരുത്തിക്കൊണ്ടിരിക്കുന്ന പാര്‍ട്ടികള്‍ തങ്ങളുടെ സംഘടനകളിലെ ജനാധിപത്യത്തിന്റെ അവസ്ഥയെക്കുറിച്ച് കൂടി ചിന്തിക്കണമെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
കേരളത്തിലും ബംഗാളിലും തെലങ്കാനയിലും ബിജെപി പ്രവർത്തകർ ആക്രമിക്കപ്പെടുകയാണ്. വെല്ലുവിളികൾക്കിടയിലും പ്രവർത്തിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രവർത്തകരെ അഭിനന്ദിക്കുന്നതായും മോദി വ്യക്തമാക്കി.