മുംബൈ: മഹാരാഷ്ട്രയിൽ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്. കോൺഗ്രസിലെ നാനാ പതോളിന്റെ രാജിയെത്തുടർന്ന് കഴിഞ്ഞവർഷം ഫെബ്രുവരി മുതൽ തന്നെ സ്പീക്കർപദവി ഒഴിഞ്ഞുകിടക്കുകയാണ്.
സ്പീക്കർ തെരഞ്ഞെടുപ്പിന് ഉദ്ധവ് താക്കറെ വിഭാഗത്തിലെ രാജൻ സാൽവി നാമനിർദേശപത്രിക സമർപ്പിച്ചുണ്ട്. ശിവസേനയുടെയും എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെയാണ് നീക്കം. ബിജെപി അംഗം രാഹുൽ നാർവികറും പത്രിക സമർപ്പിച്ചിട്ടുണ്ട്.