മുംബൈ: മഹാരാഷ്ട്രയില്‍ സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും. ബിജെപിയുടെ രാഹുൽ നർവേക്കറും ശിവസേനയുടെ രാജൻ സാൽവിയും തമ്മിലാണ് പോരാട്ടം.
പൂനെയിൽ നിന്നുള്ള എംഎൽഎ സാംഗ്രാം തോപ്തെയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി ശിവസേന വിമത എംഎൽഎമാർ മുംബൈയില്‍ തിരിച്ചെത്തി.
സ്പീക്കർ തെരഞ്ഞെടുപ്പിൽ ശിവസേന സ്ഥാനാർത്ഥിയായ രാജൻ സാൽവിയ്ക്ക് വോട്ട് ചെയ്യണമെന്ന് വിമത എംഎല്‍എമാര്‍ക്ക് ശിവസേന വിപ്പ് നൽകിയിട്ടുണ്ട്. എന്നാല്‍, വിപ്പ് നിയമപരമല്ലെന്നാണ് വിമത എംഎൽഎമാർ ആരോപിക്കുന്നത്.
അതിനിടെ, വിമത നീക്കം നടത്തിയ ഏക്നാഥ് ഷിൻഡേയെ ശിവസേന പാർട്ടി പദവികളിൽ നിന്ന് നീക്കി. പാർട്ടി വിരുധ പ്രവർത്തനം നടത്തുകയും സ്വയം അംഗത്വം ഉപേക്ഷിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ഷിൻഡേയ്ക്കെഴുതിയ കത്തിൽ ഉദ്ദവ് താക്കറെ പറഞ്ഞു. വിമത നീക്കം തുടങ്ങിയതിന് തൊട്ട് പിന്നാലെ നിയമസഭാ കക്ഷി നേതൃ സ്ഥാനവും ഷിൻഡേയിൽ നിന്ന് എടുത്ത് മാറ്റിയിരുന്നു.