സൗബിൻ ഷാഹിർ പൊലീസ് വേഷത്തിൽ നായകനായി എത്തുന്ന ഇലവീഴാപൂഞ്ചിറ യുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു കൊലപാതകവും അതിന്റെ അന്വേഷണവുംഇതിവൃത്തമാകുന്നതാണ് ചിത്രത്തിന്റെ ട്രെയിലർ. സുധി കോപ്പ, ജൂഡ് ആന്റണി എന്നിവരാണ് ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മറ്റു താരങ്ങൾ. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഷാഹി കബീർ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് പൊലീസ് ഉദ്യോഗസ്ഥരായ നിധീഷും ഷാജി മാറാടും ചേർന്നാണ് രചന. കപ്പേളയ്ക്കുശേഷം കഥാസ് അൺടോൾഡിന്റെ ബാനറിൽ വിഷ്ണുവേണു ആണ് നിർമ്മാണം. ഡോൾബി വിഷൻ 4 കെ .എച്ച്. ഡി.ആറിൽ മലയാളത്തിൽ ഇറങ്ങുന്ന ആദ്യ സിനിമയാണ്. ഛായാഗ്രഹണം മനീഷ് മാധവൻ. അതേസമയം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ജിന്ന് ആണ് റിലീസിന് ഒരുങ്ങുന്ന സൗബിൻ ഷാഹിർ ചിത്രം. ശാന്തി ബാലചന്ദ്രൻ ആണ് നായിക.