ബര്‍മ്മിങ്ങാം: ടെസ്റ്റ് ചരിത്രത്തില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിട്ട് ഇന്ത്യന്‍ നായകന് ജസ്പ്രീത് ബുംറ. സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ 84-ാം ഓവറില്‍ 35 റണ്‍സ് നേടിയാണ് ബുംറ ee റെക്കോഡ് സ്വന്തമാക്കിയത്.
ഓവറില്‍ നാല് ഫോറും രണ്ട് സിക്സുമടക്കം 29 റണ്‍സ് ബുംറ തന്നെ അടിച്ചെടുത്തു. ഇതോടൊപ്പം ബ്രോഡ് ആറ് റണ്‍സ് അധികമായി വഴങ്ങിയതോടെ ആ ഓവറില്‍ 35 റണ്‍സ് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലെത്തി.
2003-ല്‍ ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയുടെ റോബിന് പീറ്റേഴ്സണെതിരേ 28 റണ്‍സെടുത്ത വിന്‍ഡീസിന്റെ ബ്രയാന്‍ ലാറ, 2013-ല്‍ പെര്ത്തിയ ജെയിംസ് ആന്‍ഡേഴ്സനെതിരേ 28 റണ്‍സെടുത്ത ഓസീസ് താരം ജോര്‍ജ് ബെയ്ലി, 2020-ല്‍ ജോ റൂട്ടിനെതിരേ പോര്‍ട്ട് എലിസബത്തില്‍ 28 റണ്‍സെടുത്ത കേശവ് മഹാരാജ് എന്നിവരെയാണ് ബുംറ മറികടന്നത്.