ജിദ്ദ: സൗദിയിൽ ഇന്നലെ പുതുതായി 625 കോവിഡ് രോഗികളും 971 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 7,95,811 ഉം രോഗമുക്തരുടെ എണ്ണം 7,77,925 ഉം ആയി. ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 9,209 ആയിട്ടുണ്ട്.
നിലവിൽ 8,677 പേർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരിൽ 148 പേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.