ന്യൂഡൽഹി: രാജ്യത്ത് ആളില്ലാ വിമാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായി. കർണാടകയിലെ എയ്റോനോട്ടിക്കൽ ടെസ്റ്റ് റെയ്ഞ്ചായ ചിത്രദുർഗയിലായിരുന്നു പരീക്ഷണം നടന്നത്.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിആർഡിഒയുടെ ഗവേഷണ ലബോറട്ടറിയിലാണ് ആളില്ലാ വിമാനം വികസിപ്പിച്ചത്. പൂർണമായും ഓട്ടോണമസായി പ്രവർത്തിക്കാൻ വിമാനത്തിന് കഴിഞ്ഞതായി ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) ട്വീറ്റ് ചെയ്തു.
#DRDOUpdates | Successful Maiden Flight of Autonomous Flying Wing Technology Demonstrator@PMOIndia https://t.co/K2bsCRXaYp https://t.co/brHxaH7wbF pic.twitter.com/SbMnI5tgUM
— DRDO (@DRDO_India) July 1, 2022
ടേക്ക് ഓഫ് മുതൽ വിമാനം പറന്നിറങ്ങുന്നതുവരെ പൂർണമായും വിജയകരമായി പ്രവർത്തിച്ചു. ആളില്ലാ വിമാനങ്ങളുടെ വികസനത്തിൽ നിർണായകമായ ചുവടുവെയ്പ്പാണ് ഇതെന്നും ക്രിട്ടിക്കൽ ടെക്നോളജിയിൽ നാഴികകല്ലാണെന്നും ഡിആർഡിഒ ചൂണ്ടിക്കാട്ടി.