പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉടൻ ബിജെപിയിൽ ചേരുമെന്ന് സൂചന. കഴിഞ്ഞ വർഷം കോൺഗ്രസ് വിട്ട് അമരീന്ദർ സിംഗ് പുതിയ പാർട്ടി രൂപീകരിച്ചിരുന്നു.ശസ്ത്രക്രിയ കഴിഞ്ഞു ലണ്ടനിൽ നിന്ന് അടുത്തയാഴ്ച തിരിച്ചെത്തിയ ശേഷം അദ്ദേഹം തന്റെ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട് .
പഞ്ചാബിലെ കോൺഗ്രസിലെ പ്രധാന നേതാവായിരുന്നു അമരീന്ദർ. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നാണ് അമരീന്ദർ സിംഗ് കഴിഞ്ഞ വർഷം രാജിവെച്ചത്. ദില്ലിയിലെത്തി അമിത് ഷായുമായി ചർച്ച നടത്തിയതിന് ശേഷമാണ് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ചത്.
പഞ്ചാബ് തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും നേട്ടമുണ്ടാക്കാനായില്ല. പട്യാല സീറ്റിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.