തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ഉമാ തോമസ് മതത്തെ കൂട്ടുപിടിച്ച് വോട്ട് നേടിയെന്നാരോപിച്ച് ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി. സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ദിലീപാണ് ഹൈക്കോടതിയില്‍ ഉമാ തോമസിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. ഉമ തോമസ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നോമിനേഷനൊപ്പം നൽകിയില്ലന്നും ഹര്‍ജിയില്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ വ്യക്തിഹത്യ നേരിട്ടത് താനാണെന്നായിരുന്നു ഉമ തോമസ് എംഎൽഎ പറഞ്ഞത്. മുഖ്യമന്ത്രി പോലും വ്യക്തിഹത്യയിലൂടെ വേദനിപ്പിച്ചു. ഉപതെരെഞ്ഞെടുപ്പ് സൗഭാഗ്യമെന്ന് പറഞ്ഞത് ഏറെ വേദനയുണ്ടാക്കി. ജോ ജോസഫിന് നേരെയുണ്ടായ വ്യക്തിഹത്യയില്‍ നിയമനടപടിയിലൂടെ കുറ്റക്കാരെ ശിക്ഷിക്കണം. ഉപതെരെഞ്ഞെടുപ്പിൽ മന്ത്രിമാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചാൽ തന്നെ തൃക്കാക്കരയിലെ ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും ഉമ തോമസ് പറഞ്ഞിരുന്നു.