ചരിത്രം കുറിച്ച് യുഎസില്‍ ഒരു കറുത്ത വര്‍ഗക്കാരി. ഫെഡറല്‍ അപ്പീല്‍ കോടതി ജഡ്ജിയായിരുന്ന കെറ്റാന്‍ജി ബ്രൗണ്‍ ജാക്സനാണ് സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സിന്റെ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
പ്രസിഡന്റ് ജോ ബൈഡന് കെറ്റാന്‍ജിയെ നാമനിര്‍ദ്ദേശം ചെയ്തത് തന്നെ ചരിത്രത്തിലിടം നേടിയിരുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട കറുത്ത വര്‍ഗക്കാരിയെന്ന് നേട്ടമാണ് കെറ്റാന്‍ജി ബ്രൗണ്‍ ജാക്സന്റെ പേരിൽ. ഈ നോമിനേഷന് യുഎസ് സെനറ്റ് അംഗീകരിച്ചതോടെയാണ് പുതിയ ചരിത്രം കുറിക്കപ്പെട്ടത്.
30 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ് 83കാരനായ സ്റ്റീഫന്‍ ബ്രയാന്റെ മടക്കം. 1994ല്‍ ബില്‍ ക്ലിന്റനാണ് ബ്രയാനെ നിയമിച്ചത്. കെറ്റാന്‍ജി ചുമതലയേറ്റതോടെ സുപ്രീം കോടതിയില്‍ ആകെയുള്ള ഒന്‍പതു ജഡ്ജിമാരില്‍ അഞ്ചു പേര് കണ്‍സര്‍വേറ്റീവ്സും നാലു പേര് ലിബറല്‍സും ആകും. ഇതുവരെ ആറ് പേരായിരുന്നു കണ്‍സര്‍വേറ്റീവ് ജഡ്ജിമാരുടെ ലിസ്റ്റില്‍.