എകെജി സെന്ററിനെതിരായ ബോംബേറ് അന്വേഷിക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം .സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. ബൈക്കിലെത്തിയ ആള് ബോംബെറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ ബൈക്ക് തിരിച്ചറിയാന്‍ ശ്രമം നടക്കുകയാണ്. കൂടാതെ എകെജി സെന്ററിന്റെ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയാണ്. തിരുവനന്തപുരം നഗരത്തില്‍ പ്രതിഷേധ സാധ്യതകള്‍ പരിഗണിച്ച് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. വിവിധ ജില്ലകളിലെ രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചു. പ്രധാന നേതാക്കളുടെ വീടുകള്‍ക്കും പൊലീസ് സുരക്ഷ കൂട്ടി. കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരത്തെ ഇന്ദിരാ ഭവന്റെയും സുരക്ഷ വര്‍ധിപ്പിച്ചു. ആക്രമണമുണ്ടാകുമെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. സംഭവത്തിനെതിരെ ഇന്ന് പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുമെന്ന കണക്കുകൂട്ടലില്‍ മിക്കയിടത്തും കൂടുതല്‍ പൊലീസിനെ നിയോഗിക്കും.