തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ സുരക്ഷാപദ്ധതിയായ മെഡിസെപിന്റെ ഉദ്ഘാടനം ഇന്നു നടക്കും. വൈകുന്നേരം നാലിനു സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും.
അഞ്ചര ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും ആറു ലക്ഷത്തോളം വരുന്ന പെൻഷൻകാരുടെ പങ്കാളികൾക്കുമാണ് ആരോഗ്യ പരിരക്ഷ ലഭിക്കുന്നത്. ഇന്നു തുടങ്ങുന്ന ആദ്യഘട്ടത്തിൽ 30 ലക്ഷം പേർ പദ്ധതിയുടെ ഗുണഭോക്താക്കളാകും.