ന്യൂഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനം ജൂലൈ 18 മുതൽ ആഗസ്റ്റ് 12 വരെ. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ യഥാക്രമം ജൂലൈ 18, ആഗസ്റ്റ് ആറ് തീയതികളിൽ നടക്കും.
പാർലമെന്റ് ക്യാബിനറ്റ് കമ്മിറ്റിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. ഇപ്പോഴത്തെ പാർലമെന്റ് മന്ദിരത്തിൽ ചേരുന്ന അവസാനത്തെ സമ്മേളനമാകും ഇതെന്നും വിവരങ്ങളുണ്ട്.
ഈ വർഷത്തെ ശൈത്യകാല സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിലാകുമെന്ന് ലോക്സഭാ സ്പീക്കർ നിരവധി അവസരങ്ങളിൽ പറഞ്ഞിരുന്നു.