ഇന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് സേവന ദാതാക്കളിലൊന്നായ മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് (എംഎല്‍എല്‍) ഡൈവേഴ്‌സ് ആൻഡ് ഇൻക്ലൂസിവ് (ഡി ആന്‍ഡ് ഐ) ഉദ്യോഗാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിനൊരുങ്ങുന്നു. വൈവിധ്യങ്ങളെ ചേർത്തു പിടിക്കുന്നതിനായി നടപ്പിലാക്കുന്ന കർമ്മ പദ്ധതികളുടെ ഭാഗമായി ജിടിടി ഫൗണ്ടേഷനുമായി ചേര്‍ന്ന് രാജ്യത്തുടനീളമുള്ള വിവിധ മേഖലകളിലെ 200ഓളം പേര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചു. നടപ്പു സാമ്പത്തിക കമ്പനിയുടെ വര്‍ഷത്തെ വൈവിധ്യ നിയമന അനുപാതം 15 ശതമാനമാണ്. എംഎല്‍എല്ലിന്‍റെ ജിടിടിയുമായുള്ള സഹകരണത്തോടെ 200 പേര്‍ക്ക് പരിശീലനം നല്‍കുന്നതില്‍ ലിംഗ-ലൈംഗികന്യൂനപക്ഷ (എല്‍ജിബിടിക്യുഐഎ) സമൂഹത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഡാറ്റ എന്‍ട്രി, ടെലി കോളിങ് തുടങ്ങിയവയിലാണ് പരിശീലനം.
“ലിംഗ-ലൈംഗികന്യൂനപക്ഷ (എല്‍ജിബിടിക്യുഐഎ) കമ്മ്യൂണിറ്റിയിൽ നിന്നുള്ളവർ , ഭിന്നശേഷിയുള്ളവർ, സ്ത്രീകൾ തുടങ്ങി എല്ലാവരുടെയും നൈപുണ്യ വികസനത്തിനും പരിശീലനത്തിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 200 പേര്‍ക്ക് പരിശീലനം നല്‍കുന്ന ജിടിടി ഫൗണ്ടേഷനുമായുള്ള സഹകരണമാണ് അതിന്റെ ആദ്യ ഘട്ടം. ജീവനക്കാർ, ബിസിനസ്സ് പങ്കാളികൾ, ഉപഭോക്താക്കൾ എന്നിവരിലൂടെ ഈ കമ്മ്യൂണിറ്റികൾക്കുള്ളിൽ കഴിവുകൾ കൂട്ടിച്ചേർക്കുന്നതിനും വിവിധ കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ നയങ്ങളിലൂടെ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് തുടരും” മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാംപ്രവീൺ സ്വാമിനാഥൻ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്താൽ കമ്പനി ഭിന്നശേഷിക്കാരെയുൾപ്പെടെ സജീവമായി നിയമിക്കുകയും ജീവനക്കാര്‍ക്കായി സെന്‍സിറ്റൈസേഷന്‍ സെഷനുകള്‍ നടത്തുകയും വികലാംഗരെ നിയമിക്കുന്നതിനുള്ള സന്നദ്ധത വിലയിരുത്തുന്നതിന് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഡിറ്റുകള്‍ നടത്തുകയും ചെയ്തു. കൂടാതെ വീര്‍ പ്രോഗ്രാമിനു കീഴില്‍ വിമുക്ത ഭടന്മാരുടെ മൂന്നു ബാച്ചുകളിലേക്ക് എംഎല്‍എല്‍ കേണല്‍, എക്സ്-സര്‍വീസ്മെന്‍ റാങ്കിലുള്ള ഓഫീസര്‍മാരില്‍ നിന്നും ജെസിഔകളെയും എന്‍സിഒകളെയും എടുത്തു. ലോജിസ്റ്റിക്സ് മേഖലയിലെ ലിംഗ വൈവിധ്യം സൃഷ്ടിക്കുന്ന വിടവ് നികത്താനായി മഹീന്ദ്ര ലോജിസ്റ്റിക്സ് ‘ഉഡാന്‍’ എന്ന സംരംഭത്തിലൂടെ എല്ലാ തലങ്ങളിലേക്കും വനിതകള്‍ക്കും ഇന്‍റേണ്‍ഷിപ്പ് പരിപാടിയും സംഘടിപ്പിച്ചു വരുന്നു.