വിഷ്ണു ഉണ്ണിക്കൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി കെ.ആർ. പ്രവീൺ രചനയും സംവിധാനവും നിർവഹിക്കുന്ന കുറി എന്ന ചിത്രത്തിലെ പ്രമോ ഗാനം പുറത്തിറങ്ങി. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് വിനു തോമസാണ്. വിനീത് ശ്രീനിവാസനാണ് പാടിയിരിക്കുന്നത്. സുരഭി ലക്ഷ്മി, അദിതി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാല പാല എന്നിവരാണ് മറ്റു താരങ്ങൾ. കൊക്കേഴ്സ് മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ജൂലായ് 8ന് തിയേറ്ററുകളിൽ എത്തും. ഛായാഗ്രഹണം സന്തോഷ് സി. പിള്ള, എഡിറ്റർ: റഷിൻ.