വീട്ടില്‍ തനിച്ചായിരുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ വെട്ടിക്കൊന്നു. തമിഴ്നാട് തിരുപ്പൂര്‍ മുതലിപ്പാളയം സ്വദേശി ബാലസുബ്രഹ്മണ്യമാണ് മരിച്ചത്. പ്രതികള്‍ക്കായി പൊലിസ് തെരച്ചില്‍ തുടങ്ങി. തിരുപ്പൂര്‍ സിഡ്കോ മേഖലയില്‍ റിയല്‍ എസ്റ്റേറ്റ്, അക്കൗണ്ടിങ് ബിസിനസ് നടത്തുന്നയാളാണ് ബാലസുബ്രഹ്മണ്യം. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഒരു സംഘം വീട്ടിലെത്തി ബാലസുബ്രഹ്മണ്യത്തെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന ഇയാളുടെ ഇരുചക്ര വാഹനവും മോഷ്ടിച്ചു. മോഷണമാണോ കൊലപാതകമാണോ സംഘത്തിന്റെ ഉദ്ദേശ്യമെന്ന് വ്യക്തമല്ല. ഭാര്യയുമായി പിരിഞ്ഞ് കഴിയുന്ന ബാലസുബ്രഹ്മണ്യം രക്ഷിതാക്കള്‍ക്കൊപ്പമാണ് താമസം. ഇവര്‍,പഴനിയ്ക്ക് അടുത്തുള്ള ക്ഷേത്രത്തില്‍ പോയ സമയത്തായിരുന്നു സംഭവം.