മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7 മണിക്ക്. നേരത്തെ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും തീരുമാനം മാറ്റുകയായിരുന്നു. ഏകനാഥ് ഷിന്‍ഡെയും ദേവേന്ദ്ര ഫഡ്നാവിസും രാജ്ഭവനിലെത്തി ഗവര്‍ണര്‍ ബി എസ് കോഷ്യാരിയെ കാണും.ഇത് മൂന്നാം തവണയാണ് ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
പുതിയ സര്‍ക്കാരിനെ കുറിച്ചും ചില വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ശിവസേനയുടെ 12 വിമത എംഎല്‍എമാരെ മന്ത്രിമാരാക്കുമെന്നാണ് സൂചന. 3 സ്വതന്ത്രരും പ്രഹാര്‍ പോലുള്ള ചെറിയ പാര്‍ട്ടികളും പിന്നീട് ബിജെപിയുടെയോ ഷിന്‍ഡെ വിഭാഗത്തിന്റെയോ ക്വാട്ടയില്‍ നിന്ന് മന്ത്രിമാരായേക്കും.
ഏകനാഥ് ഷിന്‍ഡെയ്ക്കൊപ്പമാണ് ഫഡ്നാവിസ് ഗവര്‍ണറെ കണ്ടത് . ശിവസേന ഒന്നാണെന്നും എന്നാല്‍, നിയമസഭയില്‍ ശിവസേനയ്ക്ക് രണ്ട് വിഭാഗമുണ്ടാകുമെന്നും നിയമസഭാ കക്ഷി നേതാവ് ഏകനാഥ് ഷിന്‍ഡെയാണെന്നും വിമതവിഭാഗം നേതാവ് ദീപക് കേസാര്‍ക്കര്‍ വ്യക്തമാക്കി.