കടൽത്തീരങ്ങളാലും സമ്പന്നമായ മാലിദ്വീപ് സഞ്ചാരികളുടെ ഇഷ്ടപെട്ട പറുദീസയാണ്. മാലിദ്വീപ് തലസ്ഥാനമായ മാലെയ്ക്ക് സമീപം വെള്ളത്തിന് മുകളില്‍ നിര്‍മിക്കുന്ന ഒരു ഒരു ഫ്ലോട്ടിംഗ് സിറ്റി ഉയരുകയാണ്. റിപ്പോർട്ടുകൾ അനുസരിച്ച് 20,000 പേർക്ക് ഇവിടെ താമസിക്കാൻ കഴിയും.
മാലിദ്വീപ് ഗവൺമെന്റിന്റെ സഹകരണത്തോടെ ഡച്ച് ഡോക്ക്ലാൻഡ്സാണ് പദ്ധതി ആരംഭിക്കുന്നത്. വാട്ടർസ്റ്റുഡിയോയുടെ സ്ഥാപകൻ കോയിൻ ഓൾത്തൂയിസ് ആണ് നഗരം രൂപകല്പന ചെയ്തിരിക്കുന്നത്.ഈ കെട്ടിടങ്ങളിലേക്ക് ആവശ്യമായ വൈദ്യുതി ഫോട്ടോവോൾട്ടേയിക് സംവിധാനം ഉപയോഗിച്ച് സജ്ജീകരിക്കും.
വീടുകളും ഭക്ഷണശാലകളും കടകളും സ്കൂളുകളും ഹോട്ടലുകളും ഉൾപ്പെടെ ആയിരക്കണക്കിന് കെട്ടിടങ്ങൾ ഉൾപ്പെടുത്തിയാണ് ഫ്ലോട്ടിങ് സിറ്റി ഉയരുന്നത്.അതിൽ തന്നെ ആദ്യ യൂണിറ്റുകൾ ഈ മാസം പണിതുടങ്ങും. 2024-ന്റെ തുടക്കത്തോടെ ആളുകൾ ഇങ്ങോട്ടേക്ക് താമസവും മാറും. 2027-ഓടെ ഫ്ലോട്ടിംങ് സിറ്റിയുടെ പണി പൂർണമായും പൂർത്തിയാക്കുമെന്നാണ് കരുതുന്നത്.കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങൾക്ക് ഫ്ലോട്ടിങ് സിറ്റി ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.