മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ മലയാളിതാരം എച്ച് എസ് പ്രണോയിക്കും പി കശ്യപിനും പി വി സിന്ധുവിനും ഇന്ന് രണ്ടാം റൗണ്ട് മത്സരം. പ്രണോയ് തയ്വാന് താരം ചൗ ടിയെന്‍ ചെന്നിനെയും സിന്ധു തായ്ലന്ഡ് താരം ഫിതായോണ് ചായ്വാനെയും കശ്യപ് തായ്ലന്ഡ് താരം കുന്‍ലാവുറ്റ് വിറ്റിഡ്സാണിനെയും നേരിടും.
സിന്ധു ആദ്യ റൗണ്ടില്‍ തായ്ലന്ഡ് താരം പോണ്‍പാവീ ചോചുവോംഗിനെ തോല്പിച്ചിരുന്നു. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം.ആദ്യ റൗണ്ടില്‍ സൈന നെഹ്വാള് തോറ്റ് പുറത്തായിരുന്നു .
പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയ് മലേഷ്യയുടെ ഡാരന്‍ ലൂയിസിനെ തോൽപിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്.. നേരത്തെ ഇന്‍ഡോനേഷ്യന്‍ ഓപ്പണില്‍ സെമിയിലിത്തെയിരുന്ന പ്രണോയ്ക്കെതിരെ ആതിഥേയ താരം കടുത്ത പോരാട്ടമാണ് പുറത്തെടുത്തത്.ഡബിള്‍സില്‍ ഇന്ത്യയുടെ ബി സുമീത് റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യവും ആദ്യ റൗണ്ടില്‍ പുറത്തായി.