മുംബൈ: ബോളിവുഡ് താരം സ്വര ഭാസ്കറിന് വധഭീഷണിക്കത്ത്. വെർസോവയിലെ നടിയുടെ വസതിയിലേക്കാണ് കത്ത് ലഭിച്ചിരിക്കുന്നത്. കത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. കത്ത് ലഭിച്ചതിന് പിന്നാലെ സ്വര ഭാസ്കർ രണ്ട് ദിവസം മുമ്പ് വെർസോവ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതായി പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പരാതിയുടെ അടിസ്ഥാനത്തിൽ, അജ്ഞാതരായ ആളുകൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. വീർ സവർക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കൾ സഹിക്കില്ലെന്നും ഹിന്ദിയിൽ എഴുതിയ കത്തിൽ പരാമർശിക്കുന്നതായി പൊലീസ് പറയുന്നു.