‘ഞാൻ പാഴ്‌സലല്ല, സ്ത്രീയാണ്..ആരും ചുമക്കേണ്ട ആവശ്യമില്ല’; തുറന്നടിച്ച് ആലിയ

ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്ന താരദമ്പതികളായ ആലിയ ബട്ടിനും രൺബീർ കപൂറിനും ആശംസകളുടെ പെരുമഴയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ. ഗർഭിണിയാണെന്ന വിവരം ആലിയ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ലണ്ടനിൽ ഹോളിവുഡ് അരങ്ങേറ്റ ‘ഹാർട്ട് ഓഫ് സ്റ്റോൺ ചിത്രീകരണത്തിലാണ് ആലിയ ഇപ്പോൾ. ഗർഭിണിയായ ഭാര്യയെ ലണ്ടനിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ രൺബീർ പുറപ്പെട്ടു എന്ന വാർത്ത കഴിഞ്ഞ ദിവസം ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്നിരുന്നു. ഈ വാർത്തയോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ആലിയ. തന്നെ ‘പിക്ക് അപ്പ്’ ചെയ്യാന്‍ വേറെ ആരുടെയും ആവശ്യമില്ലെന്നും താന്‍ ഒരു പാഴ്സല്‍ അല്ലെന്നുമാണ് അവര്‍ പ്രതികരിച്ചത്. വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Latest News