തിരുവനന്തപുരം: ഉദയ്പൂർ സംഭവം ദൗർഭാഗ്യകരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതു ഇസ്ലാം നയമല്ലെന്നും ഗവർണർ പറഞ്ഞു.
കുട്ടികൾക്ക് 14 വയസു വരെ മദ്രസ പഠനം അല്ല, പൊതു പാഠ്യപദ്ധതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് നൽകേണ്ടത്. മദ്രസകളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ പരിശോധിക്കപ്പെടേണ്ടതാണെന്നും ഗവർണർ പറഞ്ഞു.
ഇതൊന്നുമല്ല ഇസ്ലാമിന്റെ നയം. ഇസ്ലാം പൂർണമായും വ്യത്യസ്തമാണ്. മനുഷ്യന്റെ തുല്യതയെക്കുറിച്ചാണ് ഖുർ ആൻ പറയുന്നത്. അതു കൊണ്ടു തന്നെ ഇത്തരം സംഭവങ്ങളിൽ ആശങ്കപ്പെടേണ്ട തുണ്ടെന്നും ഗവർണർ പറഞ്ഞു.