പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ റിലീസ് ജൂലായ് ഏഴിലേക്ക് മാറ്റി. ഇൗമാസം മുപ്പതിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രമാണ്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചില അപ്രതീക്ഷിത സാഹചര്യങ്ങൾ കൊണ്ട് റിലീസ് ഒരാഴ്ചത്തേക്ക് മാറ്റുകയാണ്. വലിയ സ്വപ്നങ്ങൾ, വലിയ തടസങ്ങൾ, ശക്തരായ ശത്രുക്കൾ, പോരാട്ടം കൂടുതൽ കഠിനമാണ്. ഷെഡ്യൂൾ ചെയ്ത പ്രകാരം ഞങ്ങൾ എല്ലാ പ്രചാരണ പ്രവർത്തനങ്ങളും തുടരുകയും ഇൗ മാസ് ആക്ഷൻ എന്റർടെയ്നറിനുള്ള നിങ്ങളുടെ എല്ലാ സ്നേഹത്തിലും പിന്തുണയിലും വിശ്വസിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള എല്ലാ ആരാധകരോടും വിതരണക്കാരോടും തിയേറ്റർ ഉടമകളോടും ഞങ്ങൾ അഗാധമായി ക്ഷമ ചോദിക്കുന്നു. പൃഥ്വിരാജ് സമൂഹ മാധ്യമത്തിൽ കുറിച്ചു. സംയുക്ത മേനോൻ ആണ് ചിത്രത്തിൽ നായിക.