കഴിഞ്ഞ ദിവസങ്ങളിലായി റിലയൻസ് വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. റിലയൻസിനെ നയിക്കാൻ പുതുതലമുറയിൽ നിന്ന് മക്കളായ ആകാശും ഇഷയും രംഗത്ത്. ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനായി ആകാശ് അംബാനിയെ നിയമിച്ചതിനു പിന്നാലെയാണ് റിലയന്‍സ് റീട്ടെയിലിന്റെ മേധാവിയായി ഇഷയെ നിയമിച്ചിരിക്കുന്നത്. കുടുംബത്തിലെ പുതുതലമുറയാകും ഇനി ബിസിനസ്സ് നയിക്കുന്നത് എന്ന സൂചനയാണ് ഇരുവരുടെയും നിയമനത്തിലൂടെ മുകേഷ് അംബാനി സൂചിപ്പിക്കുന്നത് എന്നും സൂചനകൾ ഉണ്ട്. പെട്രോ കെമിക്കല്‍, എണ്ണശുദ്ധീകരണം ബിസിനസുകളില്‍ നിന്ന് കമ്പനി പുതിയ മുന്നേറ്റത്തിന്റെ പാതയിലാണ്. ആകാശിന്റെ നിയമനം വന്നതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില നാലുശതമാനത്തോളമാണ് ഉയർന്നത്. ടെലികോം മേഖലയില്‍ സാന്നിധ്യമുറപ്പിച്ച കമ്പനി ഇ-കൊമേഴ്സ്, ഹരിത ഊര്‍ജം എന്നീ വന്‍കിട ബിസിസ് മേഖലയിൽ കൂടി വലിയ മുന്നേറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കത്തിലാണ്.