സ്വപ്ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് ഇഡി. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസിയാണ് ഇഡി. സുരക്ഷ നൽകാനുള്ള സംവിധാനം ഇഡിക്ക് ഇല്ലെന്നും കോടതിയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ല. കേന്ദ്ര സുരക്ഷ നൽകാനാകില്ല. എറണാകുളം ജില്ലാ കോടതിയിൽ ഇ ഡി സത്യവാങ്മൂലം സമർപ്പിച്ചു.
സുരക്ഷയ്ക്കായി ഇഡി സംസ്ഥാന പൊലീസിനെയാണ് സമീപിക്കുന്നത്. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ലാത്തതിനാൽ കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്നും ഇഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ കേസിൽ കക്ഷി ചേർക്കാൻ അപേക്ഷ നൽകുമെന്ന് സ്വപ്നയുടെ അഭിഭാഷകൻ വ്യക്തമാക്കി.
ഇതിനുപിന്നാലെയാണ് പൊലീസ് സുരക്ഷ ആവശ്യമില്ലെന്നും പകരം ഇഡി സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്നയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്. കോടതിയില്‍ 164 മൊഴി നല്‍കിയതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സ്വപ്നയുടെ നീക്കം.