മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ്. പ്രത്യേക സഭാ സമ്മേളനം നാളെ രാവിലെ 11 ന് ചേരും. ഉദ്ധവ് താക്കറെ സർക്കാർ നാളെ വൈകിട്ട് 5 ന് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ വ്യക്തമാക്കി.
ഉദ്ധവ് താക്കറെ സർക്കാരിനോട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ ഗവർണറെ കണ്ടു. ശിവസേനയുടെ 39 എംഎൽഎമാർ കോൺഗ്രസ്സിനുള്ള പിന്തുണ പിൻവലിച്ചതായും ഇതോടെ മഹാവികാസ് അഘാഡി സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായും ഗവർണറെ അറിയിച്ചതായി ഫട്നാവിസ് പറഞ്ഞു.ശിവസേനയ്ക്കൊപ്പം പോകേണ്ടതില്ലെന്നും മഹാ വികാസ് അഘാഡിയെ പിന്തുണയ്ക്കുന്നില്ലെന്നും വിമത എംഎൽഎമാർ പറയുന്നു.വിമത എംഎൽഎമാർ നാളെ മുംബൈയിൽ തിരിച്ചെത്തുമെന്ന് ഏക്നാഥ് ഷിണ്ഡെ അറിയിച്ചു.
ഭൂരിപക്ഷം തെളിയിക്കുന്നതിന് നിയമസഭ വിളിച്ചു ചേർക്കാനുള്ള നിർദ്ദേശം ഗവർണർ ഇന്ന് ഔദ്യോഗികമായി സർക്കാരിന് നൽകുമെന്നാണ് വിവരം. നിയമസഭ വിളിച്ചുചേർക്കാൻ ഗവർണർ ആവശ്യപ്പെട്ടാൽ അതിനെതിരെ ശിവസേന സുപ്രിം കോടതിയെ സമീപിച്ചേക്കും.